കേരളത്തില്‍ സ്വര്‍ണവില താഴോട്ട്
സ്വര്‍ണവില താഴോട്ട്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വ്യാഴാഴ്ച്ച കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് വില 34,720 രൂപയായി. സ്വര്‍ണം ഗ്രാമിന് 4,340 രൂപയാണ് ഇന്ന് നിരക്ക്. ഈ മാസം സ്വര്‍ണം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലനിലവാരമാണിത്. ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2,080 രൂപ കുറഞ്ഞു. ബുധനാഴ്ച്ച 35,400 രൂപ രേഖപ്പെടുത്തിയ സ്വര്‍ണം പിന്നീട് 35,000 രൂപയിലേക്ക് പിന്‍വാങ്ങിയിരുന്നു.
വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 0.4 ശതമാനം വര്‍ധനവോടെ 46,407 രൂപ രേഖപ്പെടുത്തി; വെള്ളി കിലോയ്ക്ക് 69,500 രൂപയാണ് നിരക്ക് (0.4 ശതമാനം വര്‍ധനവ്). കഴിഞ്ഞ അഞ്ച് വ്യാപാര ദിവസത്തെയും ഇടര്‍ച്ച കണക്കിലെടുക്കുമ്പോള്‍ 2,000 രൂപയോളം സ്വര്‍ണത്തിന് കുറഞ്ഞത് കാണാം. ആഗോള വിപണിയില്‍ സ്വര്‍ണവില താഴുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും സംഭവിക്കുന്നത്.