ലോഡ്ജില്‍ മുറികളെടുത്ത് ദിവസങ്ങളായി ലഹരി ഉപയോഗം പറശ്ശിനിക്കടവില്‍ യുവതികളും യുവാക്കളും പിടിയില്‍  



തളിപ്പറമ്പ്: ദിവസങ്ങളായി ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന രണ്ടു യുവാക്കളെയും രണ്ടു യുവതികളെയും പറശ്ശിനിക്കടവില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി.  മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23) വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37) , ഇരിക്കൂര്‍ സ്വദേശി റഫീന (24) , കണ്ണൂര്‍  സ്വദേശി ജസീന (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടി. സുഹൃത്തിന്റെ വീട്ടിലാണ് എന്നാണ് യുവതികള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറി എടുത്ത് ദിവസങ്ങളായി തുടര്‍ച്ചയായി ലഹരി ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വീട്ടില്‍നിന്നു വിളിക്കുമ്പോള്‍ പരസ്പരം ഫോണ്‍ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍  
വിളിക്കുമ്പോഴാണ് ഇവര്‍ ലോഡ്ജില്‍ ആയിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞത്.
 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media