കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സന്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
 


കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സന്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിനിടെ വനിതാ കൗണ്‍സിലര്‍  കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ കടത്തി കൊണ്ടുപോയത് ഈ വാഹനത്തിലായിരുന്നു. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിലാണ് നടപടി. നേരെത്തെ നഗരസഭ സെക്രട്ടറിയില്‍ നിന്നുള്‍പ്പെടെ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിനിടെ, കൂത്താട്ടുകുളത്ത് കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടു പോയതല്ലെന്ന് സാധൂകരിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് സിപിഎം. കലാ രാജു കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി സിപിഎം പ്രചരിപ്പിക്കുന്നത്. സാമ്പത്തിക സഹായം യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കലാരാജു പറയുന്നു.

കൂത്താട്ടുകുളത്ത് കടത്തിക്കൊണ്ടുപോകല്‍ നാടകം നടന്ന ദിവസം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. കാലു മാറാന്‍ യുഡിഎഫ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെന്നായിരുന്നു തുടക്കം മുതലുള്ള സിപിഎം ആരോപണം. ഓഫീസിലിരുത്തി അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടയാണ് സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാമെന്ന് മാത്രമാണ് യുഡിഎഫ് പറഞ്ഞതെന്ന് കലാരാജുവിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ നേരത്തെ പരാതി നല്‍കിയിട്ടും പരിഗണിച്ചില്ലെന്നും അതുകൊണ്ടാണ് യുഡിഎഫിനോപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും സംഭാഷണത്തിലുണ്ട്.
കലാ രാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പ്രധാന പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. എറണാകുളത്ത് മാധ്യമങ്ങളെ കണ്ട സിപിഎം ജില്ലാ സെക്രട്ടറി, കോണ്‍ഗ്രസിന്റെ കുതിരക്കച്ചവടം എന്ന ആരോപണം ആവര്‍ത്തിച്ചു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media