യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ല
കക്ഷി നേതാക്കളുടെ യോഗമെന്ന് നേതൃത്വം
തിരുവനന്തപുരം: യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ക്ഷണിച്ചില്ല എന്ന് പരാതി. സില്‍വര്‍ ലൈന്‍ അടക്കം വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ സമരം തുടങ്ങുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോ?ഗം വിളിച്ചത്.
രാവിലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ആണ് യോഗം ചേരുന്നത്. സില്‍വര്‍ ലൈനില്‍ കടുത്ത സമരത്തിലേക്ക്‌പോകാനാണ് ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം.സില്‍വര്‍ ലൈനായുള്ള സര്‍വ്വേക്കല്ലുകള്‍ പിഴുതെറിയുമെന്നാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്.വലിയ സമരത്തിലേക്കിറങ്ങാനാകും യുഡിഎഫിന്റെയും നിലപാട്.
അതേസമയം കക്ഷി നേതാക്കള്‍ മാത്രം ആണ് പങ്കെടുക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ തവണ യുഡിഎഫ് യോ?ഗം നടക്കുമ്പോള്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യോ?ഗത്തില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയിലെ പല തീരുമാനങ്ങളും കൂടിയാലോചനകളില്ലാതെ എടുക്കുന്നുവെന്ന പരാതിയുണ്ട് ഇരു നേതാക്കള്‍ക്കും. ഇക്കാര്യം ദേശീയ നേതൃത്വത്തെ നേരില്‍ കണ്ട് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.