കോഴിക്കോട്: ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ് എക്‌സ്‌പോര്‍ട്ടിംങ് മേഖലയില്‍ തിരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയ്ക്ക് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഇന്ത്യയില്‍ റീട്ടെയില്‍ രംഗത്തേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ മാര്‍സോ മിലാന്‍ എന്ന ബ്രാന്റില്‍ പ്രീമിയര്‍ ഇന്നര്‍ വെയര്‍ ബ്രാന്റ് പുറത്തിറക്കി. ഹോട്ടല്‍ കെപിഎം ട്രൈപ്പെന്റയില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ബ്രാന്റ് ലോഗോ ലോഞ്ചിംങും എം.കെ.മുനീര്‍ എംഎല്‍എ വൈബ്‌സൈറ്റ് ലോഞ്ചിങും നിര്‍വഹിച്ചു.
നാനോ മോഡല്‍ ഫാബ്രിക് ഉപയോഗിച്ചു നിര്‍മിക്കുന്നതിനാല്‍ മാര്‍സോ മിലാന്‍ ഇന്നര്‍ വെയറുകള്‍ ഈര്‍പ്പ രഹിതമായിരിക്കുമെന്നു റെയ്‌ക്കോ എക്‌സ്‌പോര്‍ട്ട് മാനെജിംഗ് ഡയറക്ടര്‍ എന്‍.വി. മുഹമ്മദ് തെയ്‌സീര്‍ പറഞ്ഞു. ഡയറക്ടര്‍മാരായ എം.കെ. ഇബ്രാഹിം, പി.പി.ലിജാസ്,പി.പി,ലസിന്‍, ജനറല്‍ മാനെജര്‍ പി. പ്രത്യുഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.