‘ആപ്അം’ മൊബൈല്‍ ആപ്പുമായി കൊച്ചിയിലെ  സ്റ്റാര്‍ട്ട് അപ്പ് കമ്പനി. 


നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ‘ആപ്അം’ മൊബൈല്‍ ആപ്പുമായി കൊച്ചിയിലെ  സ്റ്റാര്‍ട്ട് അപ്പ് കമ്പനി. കോവിഡ് മൂലമുള്ള പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ്   വിപണികളില്‍ നിന്ന് അവശ്യവസ്തുക്കളടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ എത്തിച്ചുനല്‍കുന്ന സംരംഭത്തിന് തുടക്കംകുറിച്ചത്.  പ്രമുഖ സൂപ്പർമാർകെറ്റിൽ നിന്ന്  നൂറിലധികം ജനപ്രിയ നിത്യോപയോഗസാധന സ്റ്റോറുകളില്‍ നിന്ന് അന്നുതന്നെ ഓര്‍ഡറുകള്‍ വീട്ടിലെത്തിച്ചു നല്‍കും. കോവിഡ് സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെയാണ് സേവനമെന്നും ഉടന്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ‘ആപ്പ്അം’ സ്റ്റാര്‍ട്ട് അപ്പ് സി.ഇ.ഒ അയ്യപ്പദാസ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജ്യത്തെ മികച്ച 150 സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ പട്ടികയിലും ‘ആപ് അം’ ഇടംനേടിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media