ദില്ലി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങള്‍ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെ ഇന്ത്യയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടുവെന്നും വിമര്‍ശനമുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടേതെന്നും വിദേശ കാര്യ മന്ത്രാലയം ആരോപിച്ചു. നിജ്ജര്‍ കൊലപാതകത്തിലെ അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ക്കും ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ ഉണ്ടെന്ന കാനഡയുടെ ആരോപണങ്ങളും ഇന്ത്യ തള്ളി.
നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ക്കും ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ ഉണ്ടെന്ന് ഇന്നലെ കാനഡ നയതന്ത്ര ആശയ വിനിമയത്തിലൂടെ ഇന്ത്യയെ അറിയിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇന്ത്യ തള്ളിയിരിക്കുന്നത്.
കാനഡയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇത്തരം ആരോപണങ്ങള്‍ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യയോടുള്ള ശത്രുത ഏറെക്കാലമായി വ്യക്തം. കാനഡ സര്‍ക്കാര്‍ ഉയര്‍ത്തി ആരോപണങ്ങളില്‍ തെളിവ് ചോദിച്ചെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ല. അന്വേഷണത്തിന്റെ മറവില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രം. ഇന്ത്യയുമായി ബന്ധപ്പെട്ട വിഘടന-തീവ്രവാദവുമായി ബന്ധമുള്ളവരെ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി യെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.