അമേരിക്ക ഇന്ത്യക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും; മോദിയെ ഫോണില്‍ വിളിച്ച് കമല ഹാരിസ്


ദില്ലി:: യുഎസ് ഇന്ത്യയ്ക്ക് കൊവിഡ് വാക്‌സിന്‍ കൈമാറും. ആഗോളതലത്തില്‍ 25 മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യയ്ക്ക് വാക്‌സിന്‍ നല്‍കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. മോദിക്ക് പുറമെ വിവിധ രാഷ്ട്ര തലവന്മാരെയും കമല ഹാരിസ് ഫോണ്‍ ചെയ്തു. അമേരിക്ക നേരത്തെ പ്രഖ്യാപിച്ച വാക്‌സിന്‍ പങ്കിടല്‍ പദ്ധതിയുടെ ഭാഗമായാണിത്.
-
ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വാക്‌സിന്‍ പങ്കിടല്‍ പദ്ധതിയുടെ ഭാഗമായാണ് വിദേശ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റി അയക്കുക. പല രാജ്യങ്ങളിലും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്ന സമയത്ത് തന്നെയാണ് 25 മില്യണ്‍ ഡോസ് വിതരണം ചെയ്യുന്നെന്ന ജോ ബൈഡന്റെ പ്രഖ്യാപനം വരുന്നത്.

ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിവിധ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയെന്നോണമാണ് 25 മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ആഗോള തലത്തില്‍ വിതരണം ചെയ്യുക. നരേന്ദ്ര മോദിക്ക് പുറമേ മെക്‌സിക്കോ പ്രസിഡന്റ് അന്‍ഡ്രസ് മാനുവല്‍ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാന്‍ഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരെയും കമല ഹാരിസ് നേരിട്ട് വാക്‌സിന്‍ നല്‍കുമെന്ന് അറിയിച്ചു.

മെക്‌സിക്കോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ, വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉക്രൈന്‍, കൊസോവോ, ഹെയ്തി, ജോര്‍ജ്ജിയ, ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കും യുഎന്നിലെ മുന്‍നിര പോരാളികള്‍ക്കുമാണ് അമേരിക്ക കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുക. ആദ്യഘട്ടത്തിലെ 25 മില്യണ്‍ ജോസില്‍ 7 മില്യണ്‍ ഡോസ് വാക്‌സിന്‍ ഏഷ്യയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 5 മില്യണ്‍ ഡോസ് ആഫ്രിക്കയിലേക്ക് പോകും.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇന്ത്യയ്ക്ക് വാക്‌സിന്‍ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media