നവംബര്‍ ഒന്ന് മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് കിട്ടില്ല


നവംബര്‍ ഒന്നുമുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്സ്ആപ്പ് ലഭ്യമാകില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്പുള്ള ഫോണുകളില്‍ വാട്സ്ആപ്പ് കിട്ടില്ല. ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10 ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ വാട്സ്ആപ്പ് ലഭിക്കൂ. 

നവംബര്‍ ഒന്നു മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. കൈഒഎസില്‍ നിന്ന് മറ്റൊരു സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറുന്നവര്‍ക്ക് അവരുടെ പഴയ ചാറ്റുകള്‍ വീണ്ടെടുക്കാക്കാനും. അതേസമയം, നവംബര്‍ ഒന്നിന് ശേഷം വാട്ട്‌സ്ആപ്പ് കൈഒഎസ് 2.5.0 മാത്രമേ പിന്തുണയ്ക്കൂ. എന്നാല്‍ ജിയോഫോണ്‍, ജിയോഫോണ്‍ 2 ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് തുടര്‍ന്നും ഉപയോഗിക്കാനാകും. 

സുരക്ഷാ മുന്‍കരുതലെന്നോണമാണ് പഴയ സ്മാര്‍ട്ട്‌ഫോണുകളിലെ പ്രവര്‍ത്തനം വാട്സ്ആപ്പ് അവസാനിപ്പിക്കുന്നത്. പുതുതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകള്‍ പിന്തുണയ്ക്കുന്ന ഓഎസുകളില്‍ മാത്രം സേവനം നല്‍കുകയും പഴയത് ഒഴിവാക്കുകയും ചെയ്യുകയാണ്.
 ഐഒഎസ്/ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ എങ്ങനെ പരിശോധിക്കാം? 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സെറ്റിങ്സില്‍ എബൗട്ട് ഫോണ്‍ ഓപഷനില്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കാണാം. സെറ്റിങ്സ് ആപ്പ് തുറന്ന് ജനറല്‍- എബൗട്ട്-സോഫ്റ്റ് വെയര്‍ ഓപ്ഷന്‍ തുറന്നാല്‍ ഐഒഎസ് വേര്‍ഷന്‍ ഏതെന്ന് കാണാം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media