ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ ബിൽ ലോക്‌സഭ പാസ്സാക്കി .
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തില്‍നിന്ന് 74ശതമാനമാക്കിയ ബിൽ ലോക്‌സഭ പാസ്സാക്കി .
രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തില്‍നിന്ന് 74ശതമാനമായി ഉയര്‍ത്തുന്നതാണ് ബില്ല്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ല് പാര്‍ലമെന്റും പാസാക്കി.ബില്ലിലെ വ്യവസ്ഥയനുസരിച്ച് ബോര്‍ഡിലെ ഭൂരിഭാഗം ഡയറക്ടര്‍മാരും മാനേജുമെന്റ് വിദഗ്ധരും ഇന്ത്യക്കാര്‍തന്നെയായിരിക്കും. അതിനുപുറമെ, ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതുകരുതല്‍ധനമായി നിലനിര്‍ത്തുകയുംവേണമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.
മാര്‍ച്ച് 18ന് രാജ്യസഭയും ബില്ല് പാസാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദേശ നിക്ഷേപ പരിധി 74ശതമാനമായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26ല്‍നിന്ന് 49ശതമാനമായി ഉയര്‍ത്തിയത്.