ഇന്ത്യയില്‍ കൊവിഡ് കണക്കുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 1,805 രോഗികള്‍, ആകെ രോഗികള്‍ പതിനായിരം കടന്നു
 


ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവില്‍ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യം ജാഗ്രതയിലാണ്. പരിശോധനകള്‍ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങളോട് ഏപ്രില്‍ പത്തിനും പതിനൊന്നിനുമായി മോക്ക് ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോ?ഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയാറാക്കിയ നിര്‍ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്. എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ മോക്ഡ്രില്ലില്‍ പങ്കെടുക്കണമെന്നാണം നിര്‍ദേശം.  കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണോ എന്ന് വിലയിരുത്താനാണിത്.അതേസമയം രാജ്യത്ത് കേസുകള്‍ കൂടാന്‍ കാരണം ഒമി ക്രോണിന്റെ പതിപ്പാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂഖ് മാണ്ഡ വ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുവരെ കണ്ടെത്തിയ പതിപ്പുകള്‍ക്ക് വാക്‌സീന്‍ ഫലപ്രദമെന്നും മന്ത്രി അറിയിച്ചു.

L


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media