കോഴിക്കോട്: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരുക്ക്. കൊടുവള്ളി മദ്രസ ബസാര്‍ വളവില്‍ ഇന്ന് രാവിലെ 7.15 നായിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്ലീപ്പര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സ്ലീപ്പര്‍ ബെര്‍ത്തിന്റെയും കെട്ടിടത്തിന്റെ സ്ലാബിന്റെയും ഇടയില്‍ കുടുങ്ങിയ യാത്രക്കാരനെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്ത് എത്തിച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നിന്ന രണ്ടു പേര്‍ക്കും റോഡിന്റെ ഇടതു വശം നിന്ന ബൈക്ക് യാത്രികനും ബസിലുണ്ടായിരുന്ന എട്ടോളം ആളുകള്‍ക്കും ആണ് പരുക്കേറ്റത്. രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസും ഫയര്‍ ഫോഴ്സും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയിരുന്നു.