ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു .
കേരളത്തിൽ തുടര്‍ച്ചയായ 13 ആം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. പെട്രോളിനും ഡീസലിനും ലീറ്ററിന് 39 പൈസ വീതം ആണ് ഇന്ന് ഉയർന്നത് . ഇതോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ വില 92.69 രൂപ രേഖപ്പെടുത്തി. ഡീസല്‍ വില 87.22 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 90.85 രൂപയാണ്. ഡീസലിന് 85.49 രൂപയും. ഈ മാസം മാത്രം പെട്രോളിന് 3.87 രൂപയും ഡീസലിന് 4.30 രൂപയും വര്‍ധിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ഇന്ധനവില കുതിക്കുന്ന പശ്ചാത്തലത്തില്‍ രാജസ്താന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. നിലവില്‍ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളാണ് രാജസ്താനും മധ്യപ്രദേശും. നിലവില്‍ ബ്രെന്‍ഡ് ക്രൂഡ് വില 65 ഡോളറിലേക്ക് കടന്നുവരികയാണ്. വരും ദിവസങ്ങളിലും എണ്ണവില കൂടുമെന്ന് എണ്ണക്കമ്പനികള്‍ സൂചന നല്‍കിയിട്ടുണ്ട്.