കേരളത്തിലേക്കുള്ള ബസ് ഗതാഗതം പുനസ്ഥാപിക്കില്ല; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി


ചെന്നൈ; തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഒക്ടോബർ 31വരെ നീട്ടി. നിലവിലുള്ള ഇളവുകളും നിയന്ത്രണങ്ങളും സഹിതമാണ് ലോക്ക്ഡൗൺ നീട്ടിയത്. ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ട്. ആരാധനാലയങ്ങളിലെ ഉൽസവങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി. 

കടുത്ത കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പരിപാടികൾ നടത്താൻ അനുവാദമുള്ളൂ. ഇന്ന് ​ഗണേഷ് ചതുർത്ഥി നടക്കാനിരിക്കെ ആഘോഷങ്ങൾ വീടുകളിലേക്ക് ചുരുക്കണമെന്നും മുഖ്യമന്ത്രി എൻകെ സ്റ്റാലിൻ വ്യക്തമാക്കി. 

കേരളത്തിൽ നിപ്പ, കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കും. ഇരു സംസ്ഥാനങ്ങൾക്കും ഇടയിൽ ബസ് ഗതാഗതം പുനഃസ്ഥാപിക്കില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media