എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തും; ആര്‍ബിഐ നടപടി ഒക്്‌ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും


ന്യൂഡെല്‍ഹി:  എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ ആര്‍ബിഐ തിരുമാനം. എടിഎമ്മില്‍ പണം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും യഥാസമയം പണം നിറയ്ക്കാത്തത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് ആര്‍ബിഐ അറിയിച്ചു.

അതേസമയം ജനങ്ങള്‍ക്കാവശ്യത്തിനുള്ള പണം എടിഎമ്മുകളില്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പിഴ ഈടക്കാനുള്ള തീരുമാനമെന്ന് ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ബാങ്കുകള്‍, എ.ടി.എം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എ.ടി.എമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കണമെന്നും പണലഭ്യത ഉറപ്പു വരുത്താന്‍ വേണ്ടി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു.  ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്ന് മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനം. മാസത്തില്‍ പത്തി്മണിക്കൂറില്‍ കൂടുതല്‍ സമയം എ.ടി.എം കാലിയായി കിടന്നാല്‍ പതിനായിരം രൂപയാണ് പിഴ ഈടാക്കുക. വൈറ്റ് ലേബല്‍ എ.ടി.എമ്മുകളുടെ കാര്യത്തില്‍ ഡബ്ല്യു.എല്‍.എയ്ക്ക് പണം നല്‍കുന്ന ബാങ്കിനാണ് പിഴ ചുമത്തുക. ബാങ്കിന് അതിന്റെ വിവേചനാധികാരത്തില്‍ ഡബ്ല്യു.എല്‍.എ ഓപ്പറേറ്ററില്‍ നിന്ന് പിഴപ്പണം ഈടാക്കുകയും ചെയ്യാം. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഗസ്റ്റ് 1 മുതല്‍ ചില ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ചെക്കുകള്‍ ഇനി മുതല്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും ക്ലിയര്‍ ചെയ്യാന്‍ കഴിയും. ഈ മാസം മുതല്‍, നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും ചഅഇഒ ലഭ്യമായതിനാല്‍, ചെക്ക് വഴി പണമടയ്ക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ചെക്ക് 24 മണിക്കൂറും ക്ലിയറിംഗിനായി പോകുകയും അവധി ദിവസങ്ങളില്‍ പോലും ചെക്ക് മാറി പണം നേടാനും സാധിക്കും. അതിനാല്‍, ഒരു ചെക്ക് നല്‍കുന്നതിനുമുമ്പ്, ബാങ്ക് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആകും. ചെക്ക് ബൗണ്‍സ് ആയാല്‍ പിഴ നല്‍കേണ്ടി വരും.

പുതിയ നിയമം അനുസരിച്ച് ലാഭവിഹിതം, പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവ അവധി ദിവസങ്ങളില്‍ പോലും അക്കൗണ്ടിലെത്തും. ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങള്‍ ഈ നിയമം സുഗമമാക്കുന്നു. വൈദ്യുതി, ഗ്യാസ്, ടെലിഫോണ്‍, വെള്ളം, വായ്പകള്‍ക്കുള്ള തവണകള്‍, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ 24 മണിക്കൂറും നടത്താനും ഇത് സഹായിക്കുന്നു.

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകളാണ് ബാങ്ക് നല്‍കുക. അതിനുശേഷം അധിക ചെക്കുകള്‍ നല്‍കുന്നതിന് എസ്ബിഐ നിരക്ക് ഈടാക്കും. എന്നാല്‍, മുതിര്‍ന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കുകളില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐ അടുത്തിടെ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media