കാഴ്ച മറച്ച് പൊടിക്കാറ്റ്; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ
ദുബായ്: അല്‍ ഐന്‍ ഉള്‍പ്പെടെ യു എ ഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്തു. ദുബായില്‍ വൈകിട്ടോടെ വീശിയ പൊടിക്കാറ്റിനു പിന്നാലെ അല്‍ ലുസൈലിയിലും ലഹ് ബാബിലും സമീപ മേഖലകളിലും മഴ പെയ്തു.
കനത്ത മഴയില്‍ അല്‍ഐനിലെ റോഡുകളിലും പാര്‍ക്കിങ്ങുകളിലും വെള്ളക്കെട്ടുമുണ്ടായി. ഷാര്‍ജ അല്‍ ഫയ, നസ് വ, അല്‍ ബദായര്‍ എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. ദുബായില്‍ ഉച്ചയ്ക്കു ശേഷം അന്തരീക്ഷം മൂടിക്കെട്ടി.
ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് പ്രധാന റോഡുകളിലടക്കം ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. ഒമാനിലെ ഹജര്‍ മലനിരകളിലും സമീപത്തും മഴപെയ്തു.