സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷാ കേസില്‍ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധസമിതിയെ നിയമിക്കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ കോടതി വിധിക്ക് ശേഷം മാത്രമേ വിദഗ്ധ സമിതിയെ നിയമിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.