മലയാളി യുവ സാമൂഹിക പ്രവര്‍ത്തകയ്ക്ക്
ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി.
ബ്രിട്ടനിലെ യുവസാമൂഹിക പ്രവര്‍ത്തകയും മലയാളിയുമായ അമിക ജോര്‍ജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചു നല്‍കുന്ന മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടിഷ് എംപയര്‍ (എംബിഇ) പുരസ്‌കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്. ഈ വര്‍ഷം എംബിഇ പുരസ്‌കാരം നേടുന്ന 457 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ 30 പേര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയായ അമിക 2017 ല്‍ ബ്രിട്ടനിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കുന്നതിനുള്ള 'ഫ്രീ പിരിയഡ്‌സ്' ക്യാംപെയ്‌നു തുടക്കമിട്ടാണ് രാജ്യാന്തര പ്രശസ്തയായത്.