ലംഖിംപൂര്‍ കര്‍ഷക കൊലപാതകം; പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ ഉത്തര്‍ പ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും സുപ്രീം കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വൈകി സമര്‍പ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് ലഭിക്കാന്‍ രാത്രി ഒരു മണി വരെ കാത്തിരിക്കണമൊയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അവസാന നിമിഷമല്ല സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു
അതേസമയം സാക്ഷികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് സുപ്രിംകോടതി അറിയിച്ചു.164 സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു.അന്വേഷണം അവസാനിക്കാത്ത ഒരു കഥയായി മാറരുതെന്നും കോടതി താക്കീത് നല്‍കി. കേസ് 26ലേക്ക് മാറ്റി.