ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജി വച്ചു. അടുത്ത വര്‍ഷം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത രാജി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഗുജറാത്തിന്റെ വികസനത്തിനായി താന്‍ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചുവെന്നും ഇപ്പോള്‍ സംസ്ഥാനത്തിന്റെ കൂടുതല്‍ വികസനത്തിനായി പുതിയ ഊര്‍ജ്ജവും ശക്തിയും വേണ്ടതിനാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിയവ്ക്കാന്‍ തീരുമാനിച്ചുവെന്നും വിജയ് രൂപാണി പറഞ്ഞു. എന്നാല്‍ ബിജെപിക്കുള്ളില്‍ രൂപാണിക്കെതിരെ നടക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമാണ് രാജിയെന്നാണ് സൂചന. ഗുജറാത്തിലെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരായിരുന്നു. ഇതിലെല്ലാം മോദിക്ക് രൂപാണിയോട് അതൃപ്തി തുടങ്ങിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രൂപാണി രാജി സമര്‍പ്പിക്കാന്‍ തയ്യാറായത്. അനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി 2016ലാണ് വിജയ.് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വിജയ് രൂപാണി തന്നെ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.