സ്‌കൂളുകളിലെ ഡ്രസ് കോഡ് എല്ലാവരും അംഗീകരിക്കണം- ഹിജാബ് വിഷയത്തില്‍ അമിത് ഷാ
 



ന്യൂഡല്‍ഹി: എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇതാദ്യമായാണ് അമിത് ഷാ ഹിജാബ് വിഷയത്തില്‍ പ്രതികരിക്കുന്നത്. 'രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന വസ്ത്രം എല്ലാ മതത്തില്‍പ്പെട്ടവരും ധരിക്കാന്‍ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം', അമിത് ഷാ പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം.ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media