ഭാരത് ബോണ്ട് മൂന്നാം ഘട്ടം പ്രഖ്യാപിയ്ക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍; എങ്ങനെ നിക്ഷേപിയ്ക്കും
കൊച്ചി: ഭാരത് ബോണ്ട് ഇടിഎഫി ന്റെ അടുത്ത ഘട്ടം പ്രഖ്യാപിയ്ക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 15,000 കോടി രൂപയാണ് ഭാരത് ബോണ്ടിലൂടെ സമാഹരിയ്ക്കാന്‍ തയ്യാറെടുക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനെ ഉള്‍പ്പെടെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച്- ഏപ്രിലോടെ ആയിരിക്കും അടുത്ത ഘട്ടം പ്രഖ്യാപിയ്ക്കുക എന്നാണ് സൂചന.കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടിഎഫുകള്‍ക്ക് കീഴില്‍ ഉള്ള നിക്ഷേപം 30 ശതമാനത്തോളം വളര്‍ന്നിട്ടുണ്ട്.31,000 കോടി രൂപയോളമാണ് മൊത്തം നിക്ഷേപം. നികുതി ഇളവുള്ളതിനാല്‍ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ആകര്‍ഷകമാണിത് .
നിശ്ചിത കാലയളവിലേയ്ക്ക് പൊതുമേഖലാ കമ്പനികളുടെ ഉയര്‍ന്ന റേറ്റിങ് ഉള്ള കമ്പനികളില്‍ നിക്ഷേപിയ്ക്കുന്ന പദ്ധതിയാണിത്. സര്‍ക്കാര്‍ പുറപ്പെടുവിയ്ക്കുന്ന ട്രേഡഡ് ഫണ്ട് ആയതിനാല്‍ ഏറെ സ്വീകാര്യതയുള്ള ഒരു ട്രേഡഡ് ഫണ്ടാണിത്. ഫണ്ടിന് കീഴില്‍ വിവിധ കാലയളവിലേയക്ക് നിക്ഷേപം നടത്താന്‍ ആകും.നിക്ഷേപത്തിന് ലോക്ക് ഇന്‍ പീരീഡ് ഇല്ലാത്തതിനാല്‍ നിക്ഷേപ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഇടിഎഫ് യൂണിറ്റുകള്‍ വിറ്റഴിയ്ക്കാനാകും എന്ന സൗകര്യവുമുണ്ട്
ഡീമാറ്റ് അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്ക് എളുപ്പത്തില്‍ ഈ ഇടിഎഫുകളില്‍ നിക്ഷേപം നടത്താം. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ടില്‍ നിക്ഷേം നടത്താം. ഭാരത് ബണ്ട് വെബ്‌സൈറ്റില്‍ നിന്നും ന്യൂ ഫണ്ട് ഓഫര്‍ സംബന്ധിച്ച ഫോം ലഭിയ്ക്കും. ഇത് പൂരിപ്പിച്ച് ഏഡല്‍വെയ്‌സ് ശാഖകളില്‍ സമര്‍പ്പിയ്ക്കാം. ഏഡല്‍ വെയിസ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതിയുടെ ഫണ്ട് മാനേജര്‍