മൊബൈല്‍ ആപ്പ് വഴി ബാങ്ക് അക്കൗണ്ട് തുറക്കുവാനുള്ള സൗകര്യവുമായി എസ്ബിഐ.
മൊബൈല്‍ ആപ്പ് വഴി ബാങ്ക് അക്കൗണ്ട് തുറക്കുവാനുള്ള സൗകര്യവുമായി എസ്ബിഐ. എസ്ബിഐയുടെ മൊബൈല്‍ ബാങ്കിങ് ആപ്പ് ആയ യോനോ വഴിയാണ് പുതിയ സൗകര്യം ലഭ്യമാവുക. ആപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ വഴി കെഐസി നടത്തിയാണ് അക്കൗണ്ട് എടുക്കുവന്‍ സാധിക്കുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെയാണ് ഡിജിറ്റലായുള്ള ഈ അക്കൗണ്ട് തുറക്കല്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ മുഴുവൻ പ്രക്രിയയും കടലാസ് രഹിതവും സമ്പർക്കരഹിതവുമാണെന്ന്.
താഴെ കൊടുത്ത 7 നടപടിക്രമങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് തുറക്കാം
'നിലവിലെ കോവിഡ് സാഹചര്യങ്ങളിൽ വളരെ സൗകര്യപ്രദമായ ഒന്നാണ് ഓൺലൈൻ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കൽ സൗകര്യം. 2017 ലാണ് എസ്ബിഐ യോനോ ആപ്പ് ലോഞ്ച് ചെയ്തത്. അതിനുശേഷം എട്ടു കോടിയിലധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. അതില്‍ തന്നെ 37 ദശലക്ഷത്തിലധികം ആളുകള്‍ ആപ്പില്‍ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. യോനോ ആപ്പ് പ്ലാറ്റ്‌ഫോമിൽ 20-ലധികംവിഭാഗങ്ങളിലായി നൂറിലധികം ഇ-കൊമേഴ്‌സ് സേവനങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. യോനോ ക്യാഷ്, യോനോ കൃഷി, പിഎപിഎൽ എന്നിവയാണ് യോനോയിലെ മറ്റ് സേവനങ്ങൾ .