പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് പുരസ്‌കാരം
 


കോഴിക്കോട്: ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ്  ഇന്റര്‍നാഷണലിന്റെ 2025 ബിസിനസ് ബ്രില്ല്യന്‍സ് അവാര്‍ഡില്‍ സാമ്പത്തിക സേവനങ്ങളിലെ ഏറ്റവും മികച്ച  കമ്പനിക്കുള്ള അവാര്‍ഡ് കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി കരസ്ഥമാക്കി.  സി.ഇ.ഒ ശൈലേഷ് സി.നായരും, സി.ഒ.ഒ  പൗസന്‍ വര്‍ഗീസും അവാര്‍ഡ്  സിനിമ താരം അമീഷ പട്ടേലില്‍ നിന്നും ഏറ്റുവാങ്ങി.  രാജസ്ഥാനിലെ ജയ്പുരില്‍ വെച്ച് നടന്ന ചടങ്ങില്‍ നിരവധി സൊസൈറ്റികളില്‍ നിന്നാണ് പ്രൈഡ് സൊസൈറ്റിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.  ഒരു ലക്ഷത്തില്‍ പരം മെമ്പര്‍മാരും 800 കോടിയില്‍ അധികം വരുന്ന ബിസിനസ് ടേണ്‍ ഓവറും ഉള്ള പ്രൈഡ് സൊസൈറ്റിക്കു കഴിഞ്ഞ വര്‍ഷം 100 കോടി ഹ്രസ്വ കാല വായ്പ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍ സി ഡി സി യില്‍ നിന്നും ലഭിച്ചിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media