കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ ജോയിന്റ് ആര്‍.ടി. ഓഫീസ്: ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി 


കോഴിക്കോട്: കുന്ദമംഗലം നിയോജകമണ്ഡലത്തില്‍പ്പെട്ട ഒളവണ്ണ, പെരുമണ്ണ, മാവൂര്‍, കുന്ദമംഗലം,ചാത്തമംഗലം, പൂവാട്ടുപറമ്പ് മേഖല കേന്ദ്രീകരിച്ച്  ജോയിന്റ് ആര്‍.ടി. ഓഫീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് കൈമാറി. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ്, മറ്റ് ഗതാഗത സേവനങ്ങള്‍ എന്നിവ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്  ജോയിന്റ് ആര്‍.ടി. ഓഫീസ് ആരംഭിക്കേണ്ട് ആവശ്യകത  നിവേദനത്തില്‍ വിശദീരിച്ചു.  നിവേദനം സ്വീകരിച്ച ഗതാഗത വകുപ്പ് മന്ത്രി  വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും എത്രയും വേഗത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. കൂടിക്കാഴ്ച്ചയില്‍ വിജയകൃഷ്ണനോടൊപ്പം കോഴിക്കോട് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ വി.ഡി. ജോസഫുമുണ്ടായിരുന്നു 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media