ട്രോളി ബാഗിലെ തലയും കൈകാലുകളുമില്ലാത്ത മൃതദേഹം

 അമീറിനെ കൊന്നത് ഭാര്യയും സൃഹൃത്തും ചേര്‍ന്ന് ; ഇരുവരും അറസ്റ്റില്‍ 


 



പെരമ്പൂര്‍: ചെന്നൈ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൈകാലുകളും തലയും ഇല്ലാതെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ ആണ് പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട്‌കേസില്‍ പുരുഷന്റെ കൈകാലുകളും തലയുമില്ലാത്ത ഉടല്‍ കണ്ടെത്തിയത്. അസം സ്വദേശി അമീര്‍ അലിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ ഭാര്യ രോഹിമ, സുഹൃത്ത് അഷറഫ് എന്നിവര്‍ അറസ്റ്റിലായി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉറക്കഗുളിക നല്‍കി മയക്കിയതിന് ശേഷം കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.

അമീര്‍ അലിയുടെ തല ഉപേക്ഷിച്ചത് ചെങ്കല്‍പ്പെട്ട് ജില്ലയിലാണെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തല കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ അടിവസ്ത്രത്തിലെ ബാര്‍കോഡ് ആണ് അന്വേഷണത്തില്‍ നിര്‍ണായകം ആയതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പോകുന്ന കോണിപ്പടിയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു നീല ട്രോളി ബാഗ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബാഗില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് ജി.ആര്‍.പി സംഘം സ്ഥലത്തെത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് പുരുഷന്റെ ഉടല്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയും കൈകാലുകളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഗവണ്‍മെന്റ് കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അമീര്‍ അലിയുടെ അടിവസ്ത്രത്തിലെ ബാര്‍കോഡ് വെച്ച് ഇത് വാങ്ങിയ കട കണ്ടെത്തിയാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. റെയില്‍വേ സ്റ്റേഷനിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media