ദേശീയ പുരസ്‌ക്കാര ചടങ്ങിലൂടെ മലയാള സിനിമക്ക് ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ച എല്ലാ താരങ്ങള്‍ക്കും ആശംസ അറിയിച്ച് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി സന്തോഷം പങ്കുവെച്ചു. മികച്ച നടി, മികച്ച സഹനടന്‍, സംവിധായകന്‍, ഗായിക തുടങ്ങിയ വിഭാഗത്തിലുള്ള നേട്ടങ്ങള്‍ കരസ്ഥമാക്കിയ അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ, സെന്ന ഹെഗ്ഡെ, സച്ചി എന്നിവരുടെ എല്ലാം പേരെടുത്ത് പറഞ്ഞാണ് മമ്മൂട്ടിയുടെ ആശംസ.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം: 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. വിജയികളുടെ പട്ടികയില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുന്നതില്‍ തികച്ചും അഭിമാനിക്കുന്നു. അപര്‍ണ ബാലമുരളി, ബിജു മേനോന്‍, സെന്ന ഹെഗ്‌ഡെ, നഞ്ചിയമ്മ, കൂടാതെ അര്‍ഹരായ മറ്റെല്ലാ വിജയികളെ കുറിച്ചോര്‍ത്തും അഭിമാനം. ഈ പ്രത്യേക നിമിഷത്തില്‍ അഭിമാനത്തോടെ സച്ചിയെ ഓര്‍ക്കുന്നു. അതേസമയം, മികച്ച നടനായി തിരഞ്ഞെടുത്ത സൂര്യയുടെ ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചും ആശംസകള്‍ അറിയിച്ചു. സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പിറന്നാള്‍ ആശംസകള്‍ കൂടി നേര്‍ന്നിരിക്കുകയാണ് മമ്മൂക്ക. ജന്മദിനത്തില്‍ സൂര്യയ്ക്ക് ലഭിച്ച മനോഹരമായ സമ്മാനം എന്നാണ് നടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂക്ക കുറിച്ചത്.