നിപ ആശങ്കയൊഴിഞ്ഞ് മംഗലുരു
പരിശോധനാ ഫലം നെഗറ്റീവ്
മംഗലുരു : മംഗലുരുവില്‍ നിപ സംശയിച്ച ലാബ് ടെക്‌നീഷ്യന്റെ പരിശോധന ഫലം നെഗറ്റീവ്. പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇവരെ ഇന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍വാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ നിന്ന് എത്തിയ ഒരാളുമായി ഇയാള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.