വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം.
വെള്ളിയാഴ്ച രാവിലെ ഇക്വിറ്റി മാർക്കറ്റുകൾ നേട്ടത്തോടെ ആരംഭിച്ചു. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 47,000 തിരിച്ചുപിടിച്ചു. എന്നാൽ നിഫ്റ്റി 50 14,000 ൽ താഴെയാണ്. സെൻസെക്സ് 549 പോയിന്റ് ഉയർന്ന് 47,400ൽ എത്തി.
30 സെൻസെക്സ് ഓഹരികളിൽ ആക്സിസ് ബാങ്കും ടിസിഎസും മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇൻഡസ്ഇൻഡ് ബാങ്കും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണ് മികച്ച നേട്ടം കൈവരിച്ചത്. മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ ബെഞ്ച്മാർക്കുകളെ മറികടന്ന് മികച്ച വ്യാപാരം നടത്തി. ഇന്ത്യ VIX 1.5% ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചിക 1.26 ശതമാനവും നിഫ്റ്റി മിഡ്‌ക്യാപ് 1.79 ശതമാനവും ഉയർന്നു. ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചിക 0.87 ശതമാനവും നിഫ്റ്റി സോമോൾകാപ്പ് 100 1.08 ശതമാനവും ഉയർന്നു.
സെൻസെക്സും നിഫ്റ്റിയും 0.65 ശതമാനം ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.