കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി


കോഴിക്കോട് : നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമല്‍ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. നിര്‍ബന്ധിച്ച് മദ്യം നല്‍കി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടിക്കാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. സൗഹൃദം നടിച്ചെത്തിയ രണ്ടുപേരാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് പേര്‍ സഹൃദം നടിച്ചാണ് നഴ്‌സിംഗ് വിദ്യാര്‍ഥിനിയുമായി അടുത്തത്. ശേഷം ഈ വിദ്യാര്‍ഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഇവര്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറിയത്. പ്രതികള്‍ പെണ്‍കുട്ടിയ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെണ്‍കുട്ടിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.


പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കസബ പൊലീസ് പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത അന്വേഷണത്തിലാണ്. പെണ്‍കുട്ടിയുടെ  വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷമാണ് കസബ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയും പ്രതികളും എറണാകുളം ജില്ലാക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. പീഡനശേഷം പെണ്‍കുട്ടിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതികളെ കണ്ടെത്താനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media