കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ ഓട്ടോറിക്ഷ തകര്‍ത്തു, ജനങ്ങളെ ഓടിച്ചു; വെടിവെച്ച് തുരത്താന്‍ ശ്രമം
 


ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ ഓട്ടോറിക്ഷ തകര്‍ത്തു. ജനങ്ങളെ ഓടിച്ചു. 
 തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. മുന്‍പ് ജനവാസ മേഖലയില്‍ അരിക്കൊമ്പന്‍ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പത്താണ് അരിക്കൊമ്പന്‍ അക്രമങ്ങള്‍ നടത്തിയത്. കമ്പം മേഖല തമിഴ്‌നാട്ടിലെ പ്രധാന  പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കമ്പം ടൗണില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പതിവില്ല. കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ അരിക്കൊമ്പന്‍ ടൗണിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കമ്പത്തേക്ക് പാഞ്ഞെത്തിയത്. കമ്പത്ത് പുളിമരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയാണ് ആന. തമിഴ്‌നാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനയെ സര്‍ക്കാര്‍ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തമിഴ്‌നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കും.

വനം വകുപ്പ് അധികൃതര്‍ തോക്കുമായി കമ്പത്ത് എത്തി. ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താന്‍ ശ്രമിച്ചു. ആന കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെങ്കില്‍ മയക്കുവെടി വെക്കുമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ ആന എത്തിയത്. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്. രാവിലെ ആനയുടെ സിഗ്‌നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചില്‍ നടത്തിയിരുന്നു. ആന കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media