കേരളം ഒഴികെ രാജ്യത്ത് പുതിയതായി സ്ഥിരീകരിച്ചത് 14,719 കോവിഡ് കേസുകൾ മാത്രം ; മരണം 392
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 46,164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31,445ഉം കേരളത്തിലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്.
607 പേരുടെ മരണമാണ് രാജ്യത്ത് ഇന്നലെ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഇതില്‍ 215ഉം കേരളത്തിലാണ്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേര്‍ കോവിഡ് മുക്തമായി.
ഇന്നലെ വരെ 3,25,58,530 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,17,88,440 പേര്‍ രോഗമുക്തി നേടി. 3,33,725 പേരാണ് നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,36,365.
ഇന്നലെ വരെ 60,38,46,475 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 80,40,407 പേരാണ് ഇന്നലെ വാക്‌സിന്‍ എടുത്തത്.