ലോക കോടീശ്വരസ്ഥാനം ജെഫ് ബെസോസ് തിരിച്ചു പിടിച്ചു
ദില്ലി: ലോക കോടീശ്വര പട്ടികയില്‍ ഓന്നാം സ്ഥാനത്ത് ജെഫ് ബസോസ് തിരിച്ചെത്തി. 19.1 ബില്യണ്‍ ഡോളറാണ് ബോസോസിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഇലോണ്‍ മസ്‌കിനേക്കാള്‍ 955 ഡോളര്‍ അധികം. നേരത്തെ ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ജെഫ് ബസോസ് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പുറത്തായത്. ടെസ് ലയുടെ ഉടമ എലോണ്‍ മസ്‌ക് ആ സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ടെസ്ലയുടെ ഓഹരി വിലയില്‍ 2.4 ശതമാനം ഇടിവുണ്ടായി. ചൊവ്വാഴ്ചയിലെ വ്യാപാരത്തില്‍ 4.5 ബില്യണ്‍ ഡോളറാണ് മസ്‌കിന് ഒറ്റയടിക്ക് നഷ്ടമായത്. ഇതോടെയാണ് ലോക കോടീശ്വര പട്ടികയില്‍ ബെസോസ് വീണ്ടും ഒന്നാമതെത്തിയത്.