ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു .
സെപ്റ്റംബർ 24ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4320 രൂപയും പവന് 34,560 രൂപയുമാണ് ഇന്നും വില. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 34880 രൂപയായിരുന്നു. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ എത്തിയിരുന്നു. ചൊവ്വാഴ്ച ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വില. ഇതിന് മുൻപ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് തിങ്കളാഴ്ച്ചയായിരുന്നു. പവന് 34,640 രൂപയായിരുന്നു അന്നത്തെ വില. ഇന്ന് വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വില വർധിച്ചിരുന്നു.