ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും അധിക്ഷേപിച്ച
വിനിതാ എസ്‌ഐക്കെതിരെ അന്വേഷണം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും പരസ്യമായി പിങ്ക് പട്രോളിലെ പോലീസ് ഉദ്യോഗസ്ഥ ചോദ്യം ചെയ്ത സംഭവം ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.