മരം മുറി : കേരളം നല്‍കിയ വിശദീകരണങ്ങളില്‍
അവ്യക്തതയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
ദില്ലി: മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ വിശദീകരണങ്ങളില്‍ അവ്യക്തതകള്‍ ഉണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനഭൂമിയില്‍ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം തള്ളി. ഇക്കാര്യം സ്ഥാപിക്കാന്‍ രേഖാപരമായി സംസ്ഥാനത്തിന് സാധിച്ചിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു. കേരളത്തിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ കേരളത്തോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിശദീകരണം തേടിയിരുന്നു. അനധികൃതമായി മരം മുറി നടന്നത് സ്വകാര്യ ഭൂമിയില്‍ നിന്നാണെന്നായിരുന്നു കേരളത്തിന്റെ വാദം.
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് വനം ഭൂമിയായി പരി?ഗണിക്കേണ്ടി വരുമെന്ന നിലപാടിലാണ് കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കത്ത് കേരളത്തിന് ഇന്ന് തന്നെ അയയ്ക്കും.