മൈക്രോസോഫ്റ്റിന്റെ അടുത്ത സാരഥി റോറി ഗേറ്റസ്
ബില്‍ഗേറ്റ്‌സിന് ശേഷം ആരായിരിക്കും മൈക്രോസോഫ്റ്റിനെ നയിക്കുക ബില്‍ഗേറ്റ്‌സിന്റെ രണ്ടാമത്തെ മകന്‍ റോറി ഗേറ്റ്‌സ് ആകും ഈ സ്ഥാനത്തിന് ഉടമയാകുക എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 148 കോടി രൂപയില്‍ അധികമാണ് റോറി ഗേറ്റ്‌സിന്റെ ആസ്തി. അങ്ങനെ മാധ്യമങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത താരമാണ് റോറി ഗേറ്റ്‌സ്. മക്കളേക്കുറിച്ച് പ്രത്യേകിച്ച് റോറി ഗേറ്റ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒക്കെ പുറം ലോകം അറിയുന്നത് പലപ്പോഴും മെലിന്‍ഡ ഗേറ്റ്‌സിലൂടെയാണ്.
21-കാരനായ മകനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടാറുള്ള പോസ്റ്റ് ആണ് ശ്രദ്ധേയമാകാറുള്ളത്. 148 കോടി രൂപയോളം ആസ്തിയാണ് റോറി ഗേറ്റ്‌സിനുള്ളത് എന്നാണ് സൂചന. സിയാറ്റിലില്‍ ബില്‍ഗേറ്റ്‌സിനും മെലിന്‍ഡ ഗേറ്റ്‌സിനുമുള്ള 15കോടി ഡോളറിന്റെ കിടിലന്‍ ബംഗ്ലാവിലാണ് റോറി ഗേറ്റ്‌സിന്റെ താമസം. 66,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കിടിലന്‍ ബംഗ്ലാവാണിത്. മൈക്രോസോഫ്റ്റ് എന്ന ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താന്‍ അച്ഛന്‍ ബില്‍ഗേറ്റ്‌സ് ദിവസേന 12 മണിക്കൂര്‍ ഒക്കെ ചെലവിട്ടിരുന്ന സമയത്ത് അമ്മയോടും സഹോദരങ്ങള്‍ക്കുമൊപ്പമായിരന്നു ഗേറ്റ്‌സ് ജൂണിയര്‍ എന്ന റോറിയുടെ വളര്‍ച്ച.
അച്ഛനും അമ്മയ്ക്കും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് റോറി ഗേറ്റ്‌സ് . അമ്മ മെലിന്‍ഡ ഗേറ്റ്‌സ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്ങിലാണ് ബിരുദം നേടിയിരിക്കുന്നത്. എംബിയയും കരസ്ഥമാക്കിയിട്ടുണ്ട്. ചിക്കാഗോ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന റോറി ഗേറ്റ്‌സ് 2022-ഓടെ പഠനം പൂര്‍ത്തിയാക്കിയേക്കും. ഏറ്റവും മികച്ച വിദ്യാഭ്യാസ യോഗ്യതകളോടെ മൈക്രോസോഫ്റ്റിന്റെ അമരത്തെത്താന്‍ തയ്യാറെടുക്കുകയാണ് റോറി ഗേറ്റ്‌സ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.