ഓഹരി വിപണിയില്‍ രണ്ടാ ദിവസവും തകര്‍ച്ച
സെന്‍സെക്‌സ് 340 പോയന്റ് താഴ്ന്നു
ഇന്ന് നഷ്ടത്തില്‍ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 328.72 പോയിന്റ് ഇടറി 50,517.36 എന്ന നില രേഖപ്പെടുത്തി . എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 102.80 പോയിന്റ് തകര്‍ച്ചയില്‍ 14,977.95 എന്ന നിലയിലേക്കും വീണു . നേട്ടത്തിൽ വ്യാപരതുടക്കം നടത്തുന്നത് ഓഎന്‍ജിസി (3.15 ശതമാനം), പവര്‍ ഗ്രിഡ് (0.53 ശതമാനം), ഇന്‍ഫോസിസ് (0.13 ശതമാനം), ടെക്ക് മഹീന്ദ്ര (0.06 ശതമാനം), സണ്‍ഫാര്‍മ (0.06 ശതമാനം) ഓഹരികളാണ്.
നഷ്ടത്തിൽ വ്യപാരം നടത്തുന്നത് നെസ്‌ലെ ഇന്ത്യയാണ് .എച്ച്ഡിഎഫ്‌സി ബാങ്ക് (-1.38 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.13 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-1.13 ശതമാനം), ടാറ്റ സ്റ്റീല്‍ (-1.07 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് (-1 ശതമാനം) ഓഹരികളും തകര്‍ച്ച നേരിടുന്നത് കാണാം. വ്യവസായങ്ങളുടെ വില സൂചികയില്‍ നിഫ്റ്റി മീഡിയ സൂചിക ഒഴികെ മറ്റെല്ലാവരും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 1.45 ശതമാനം കുറവിലാണ് . നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസും വലിയ നഷ്ടം കുറിക്കുന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചികയില്‍ വലിയ മാറ്റമില്ലെങ്കിലും (20,971 പോയിന്റ്) ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക അരശതമാനത്തോളം മുന്നേറുന്നു. 114 പോയിന്റ് ഉയര്‍ന്ന് 21,367 എന്ന നിലയിലാണ് സ്‌മോള്‍ക്യാപ് സൂചികയുടെ കുതിപ്പും. വ്യാഴാഴ്ച്ച വാള്‍സ്ട്രീറ്റില്‍ സംഭവിച്ച തകര്‍ച്ചയുടെ പ്രതിഫലനം ഏഷ്യന്‍ വിപണികളിലെല്ലാം പ്രതിഫലിക്കുന്നുണ്ട് . രാവിലെ ചൈനീസ് വിപണി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഷാങ്ഹായി കമ്പോസൈറ്റ് സൂചിക 1.03 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി. ജപ്പാന്റെ നിക്കെയ് സൂചിക 1.76 ശതമാനവും ടോപിക്‌സ് സൂചിക 0.96 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1.48 ശതമാനവും താഴ്ന് ആണ് വ്യപാരം നടക്കുന്നത് .