തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്; ജനുവരി 5 മുതല്‍ രാജ്യവ്യാപക പ്രതിഷേധം
 



ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) നിര്‍ത്തലാക്കി പകരം 'വികസിത് ഭാരത്  ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍- ഗ്രാമീണ്‍ (VB-G RAM G)' നിയമം നടപ്പിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്ത് കോണ്‍ഗ്രസ്അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി  യോഗത്തിന് ശേഷമാണ് ഖാര്‍ഗെ 'സേവ് എംജിഎന്‍ആര്‍ഇജിഎ' (Save MGNREGA) ക്യാമ്പയിന്‍ ജനുവരി അഞ്ചിന്ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. പദ്ധതിയുടെ പേരില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്നും ഇതിനെതിരെ പാര്‍ട്ടി ശക്തമായ പോരാട്ടം നയിക്കുമെന്നും ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാപരമായ തൊഴില്‍ അവകാശം ഉറപ്പാക്കുന്ന ഈ പദ്ധതിയെ എന്ത്വിലകൊടുത്തും സംരക്ഷിക്കുമെന്നും ഗാന്ധിജിയുടെ പേര് നീക്കംചെയ്യാനുള്ള ഗൂഢാലോചനയെ ജനാധിപത്യപരമായി നേരിടുമെന്നും  ഖാര്‍ഗെ വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരോടോ കേന്ദ്ര മന്ത്രിസഭയോടോ പോലും ആലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്  ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന്പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഗ്രാമീണ ജനതയുടെ  അവകാശമായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നുംരാജ്യം ഒരു വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം നീങ്ങുന്ന 'വണ്‍ മാന്‍ ഷോ' ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ നീക്കത്തിനെതിരെ 
പ്രതിപക്ഷം ഒന്നടങ്കം അണിനിരക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കിയ ജി റാം ജി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുഡിസംബര്‍ 21-ന് അംഗീകാരം നല്‍കിയിരുന്നു. പുതിയ നിയമപ്രകാരം ഓരോ ഗ്രാമീണ കുടുംബത്തിനും  ഒരു സാമ്പത്തിക വര്‍ഷത്തില്‍ 125 ദിവസത്തെ തൊഴില്‍കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നുണ്ട്. എന്നാല്‍, മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായിരുന്ന ഇതിന്റെ സാമ്പത്തിക ബാധ്യത ഇനി മുതല്‍ കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media