തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വീണ തൈക്കണ്ടിയിലിന് വീണ്ടും സമന്‍സ് അയച്ച് ഇഡി. ബുധനാഴ്ച കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ഇഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ വഴി ഹാജരാക്കാമെന്ന വീണയുടെ നിര്‍ദേശം തള്ളിയാണ് വീണ്ടും സമന്‍സ് നല്‍കിയത്.
വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നല്‍കിയ ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നല്‍കി ബുധനാഴ്ച വീണ്ടും ഹാജരാകാന്‍ സമന്‍സ് നല്‍കിയത്. തിങ്കളാഴ്ച്ചയോടെ കേസിലെ സുപ്രധാന രേഖകള്‍ എസ്എഫ്‌ഐഒ ഇഡിയ്ക്ക് കൈമാറും. സിഎംആര്‍എല്ലിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു കോടതി ഉത്തരവ്. സിഎംആര്‍എല്ലും വീണയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ 134 രേഖകളാണിത്. 2.78 ലക്ഷം രൂപ വേതനമായി ലഭിച്ചതിന് കരിമണല്‍ കമ്പനിയക്ക് വീണയുടെ കമ്പനി നല്‍കിയ പ്രത്യേക സേവനം എന്താണെന്നതിലാണ് വിശദീകരണം നല്‍കേണ്ടിവരിക. കൂടാതെ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ നല്‍കിയ വായ്പയിലും കൃത്യമായി ഉത്തരം വേണ്ടിവരും.
വീണയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി കരമിണല്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെതടക്കമുള്ള മുന്‍ മൊഴികള്‍ വീണയക്ക് എതിരാണ്.