സ്വര്‍ണവില കൂടി
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് യാഥാക്രമം 4455 രൂപയും 35640 രൂപയുമായിട്ടുണ്ട്. ബുധനാഴ്ച ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4445 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഭ്യന്തര വിപണിയില്‍ സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ സ്വര്‍ണവില ഭേദപ്പെട്ട പ്രകടനമാണ് ഈ മാസം കാണിക്കുന്നത്.