ഓഹരി വിപണി നഷ്ടത്തിൽ തുടക്കം .
ലോക വിപണികളിലെ വില്പന സമ്മർദം രണ്ടാംദിവസവും രാജ്യത്തെ സൂചികകളെ ബാധിച്ചു. സെൻസെക്‌സ് 221 പോയന്റ് നഷ്ടത്തിൽ 48,940ലാണ് വ്യാപാരം ആരംഭിച്ചത്.നിഫ്റ്റി 50പോയന്റ് നഷ്ടത്തിൽ 14,800ലുമെത്തി. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 331 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.
നഷ്ടത്തിൽ വ്യപാരം നടത്തുന്നത് കമ്പനികൾ ബജാജ് ഫിൻസർവ്, ടൈറ്റാൻ, ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്, അൾട്രടെക് സിമെൻറ്‌സ്, ഇൻഫോസിസ്, റിലയൻസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ്
ഏഷ്യൻ പെയിന്റ്‌സ്, ലുപിൻ, യുപിഎൽ, അപ്പോളോ ടയേഴ്‌സ്, ടാറ്റ പവർ, പിഡിലൈറ്റ് ഇൻഡസ്ട്രീസ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.