പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു
കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 25 പൈസയാണ് വര്‍ധിച്ചത്.തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 86.98 രൂപയും ഡീസലിന് 81 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.10 രൂപയാണ് വില. ഡീസലിന് 79.20 രൂപയും. കോഴിക്കോട് 85.45 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 79.31 രൂപയും.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 84.95 രൂപയായി. ഡീസലിന് 75.13 രൂപയാണ് വില. മുംബൈയില്‍ പെട്രോള്‍ വില 90 രൂപയും കടന്ന് കുതിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 91.56 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 81.87 രൂപയും.