ദില്ലി: ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സര്‍ക്കാര്‍ സ്തുതിയുമായി ശശി തരൂര്‍ എം പി. മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ചാണ് ശശി തരൂരിന്റെ ലേഖനം. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാന്‍ കെല്‍പുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. മോദി സര്‍ക്കാരിന്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തില്‍ പറയുന്നു. യുപിഎ സര്‍ക്കാര്‍ക്കാരിന്റെ ആശയം മോദി നടപ്പാക്കി. സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്റെ സാന്ത്വനസ്പര്‍ശം കൂടിയായപ്പോള്‍ ദൗത്യം വിജയിച്ചെന്നും തുടരണമെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു.