പുതിയ റെക്കോര്‍ഡില്‍ ഇന്ധന വില;
പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി
കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. വിവിധ നഗരങ്ങളില്‍ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. രണ്ടാഴ്ച്ചക്കിടെ ഏഴാമത്തെ തവണയാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് രണ്ട് രൂപ 11 പൈസയും ഡീസലിന് രണ്ട് രൂപ 26 പൈസയുമാണ് ഇതുവരെ കൂടിയത്. കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 88.33 രൂപയാണ് വില. ഡീസലിന് 82.42 രൂപയും.