നടി എലീന പടിക്കലും രോഹിത് പ്രദീപും വിവാഹിതരായി 


നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരന്‍. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഡാര്‍ക്ക് മെറൂണ്‍ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. നിരവധി പേരാണ് നവവധൂവരന്മാര്‍ക്ക് ആശംസയുമായി രം?ഗത്തെത്തിയത്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹത്തിലേക്ക് കടക്കുന്നത്. എലീനയുടെ 15-ാം വയസില്‍ ആരംഭിച്ച പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. 

കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്‍. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്. അവിടുത്തെ സുഹൃത്തുക്കളോടായിരുന്നു എലീനയുടെ തുറന്നുപറച്ചില്‍. വരന്‍ മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും എലീന അന്ന് പറഞ്ഞിരുന്നു.

എന്നാല്‍, ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വേദിയില്‍ വച്ചാണ് എലീന തങ്ങളുടെ വിവാഹം തീരുമാനിച്ചതായി അറിയിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media