ദില്ലി : സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഏപ്രില്‍ 18 ന് ഹര്‍ജികള്‍ പരിഗണിക്കും. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചു.
സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതിയിലെ ഹര്‍ജികളും സുപ്രിം കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുത്തത്. കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകള്‍ അടക്കമാണ് സുപ്രിം കോടതിയിലേക്ക് മാറ്റിയത്.
പത്തു വര്‍ഷമായി ഹൈദരാബാദില്‍ ഒന്നിച്ചു കഴിയുന്ന സ്വവര്‍ഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയില്‍ വിവാഹം നിയമ വിധേയമാക്കണമെന്ന് ഹര്‍ജി നല്‍കിയത്. മത വിവാഹ നിയമങ്ങളല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.