രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; പുതിയതായി 15,823 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15,823 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,40,01,743 ലക്ഷമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവിലെ രോഗമുക്തി നിരക്ക് 98.06 ശതമാനമാണ്.
8 മണിവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്നലെ 226 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,51,189 ആയി.
പ്രതിദിന രോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ 19 ദിവസമായി 30,000ല്‍ താഴെയാണ്. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,07,653 ആണ്. കഴിഞ്ഞ 214 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ആകെ രോഗബാധിതരുടെ 0.61 ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
സജീവ കേസുകളുടെ എണ്ണത്തില്‍ 7,247 കേസുകളുടെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 1.19 ശതമാനമാണ്. 1.46 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 96.43 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.