വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍,കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു
 



തിരുവനന്തപുരം;മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍ . വീണയുടെ സ്ഥാപനമായ ഹെക്‌സാ ലോജികിന്റെ ,വെബ്‌സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പുറത്തുവിട്ടു.പിഡബ്ല്യുസി ഡയറക്ടര്‍  ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് വെബ്‌സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു.പറഞ്ഞത് അസംബന്ധം ആണെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ അത് തെളിയിക്കാന്‍ കുഴല്‍നാടന്‍ വെല്ലുവിളിക്കുകയുംചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വപ്നയെ നിയമിച്ചത് പിഡബ്ലുസി വഴി അല്ലെന്നു മുഖ്യമന്ത്രിക്ക് പറയാന്‍ ആകുമോ. പിഡബ്ലുസിക്ക് പിണറായി സര്‍ക്കാര്‍ വന്ന ശേഷം നിരവധി കരാര്‍ നല്‍കി.പലതിനും സുതാര്യത ഇല്ല.വീണ വിജയന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.: വീണയുടെ ഹെക്സാ ലോജികിന്റെ  പ്രധാന വ്യക്തി  ജയിക് ബാല കുമാര്‍ ആണെന്ന് വീണ തന്നെ പറഞ്ഞു.വെബ് സൈറ്റില്‍ ഇത് രേഖപെടുത്തി. പിഡബ്ലുസിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മെയ് 2020 നു വെബ് സൈറ്റ് ഡൗണ്‍ ആയി..ഒരു മാസം കഴിഞ്ഞു ജൂണ്‍ 20 നാണ് സൈറ് അപ് ആയത്: 

അപ്പോള്‍ നേരത്തെ  വെബ് സൈറ്റില്‍ ഉണ്ടായിരുന്ന പലതും കാണാന്‍ ഇല്ല.എന്ത് കൊണ്ടാണ്ജയിക്‌നെ കുറിച്ചുള്ള വിവരങ്ങള്‍ മാറ്റിയത്. ഉത്തരം വേണ്ടേ.ഇത് പറഞ്ഞപ്പോള്‍ പച്ചകള്ളം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അവസരം നല്‍കിയില്ല..: ഇപ്പോള്‍ ഏത് വെബ് സൈറ്റില്‍ മാറ്റം വരുത്തിയാലും വെഹ് ആര്‍ക്കൈവ വഴി കണ്ടെത്താം. 
107 തവണ ഹെക്‌സാ ലോജികിന്റെ സൈറ്റില്‍  മാറ്റം വരുത്തി

 2020 മെയിലെ സൈറ്റിലെ വിവരം..വൈകീട്ട് 5.20 ന് എങ്ങിനെ ആയിരുന്നു എന്ന് നോക്കുമ്പോള്‍ അറിയാം.സിംഗിള്‍ ഡയറക്ടര്‍ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്സാ ലോജിക്.നോമിനി ആയി ഉള്ളത് 'അമ്മ കമല വിജയന്‍.വീണ ഫൗണ്ടര്‍.താഴെ കണ്‍സള്‍ട്ടന്റ്  ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റെ മെന്റര്‍ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടര്‍ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോള്‍ ഈ വിവരം മാറ്റപെട്ടു.പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും  കേസ് എടുക്കാന്‍ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴന്‍നാടന്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media