ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി



കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നും തീരുമാനം വൈകരുതെന്നുമാണ് സമസ്തയുടെ നിലപാട്. നിയമനങ്ങള്‍ നടപ്പാക്കാന്‍ മത പണ്ഡിതരെ ഉള്‍പ്പെടുത്തി പ്രത്യേക നിയമന ബോര്‍ഡ് രൂപീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.

 ജിഫ്രി മുത്തുക്കോയ തങ്ങളോട് ബഹുമാനം; നഷ്ടപ്പെട്ട വഖഫ് സ്വത്ത് തിരിച്ചെടുക്കണമെന്നതാണ് ലക്ഷ്യം; മന്ത്രി വി അബ്ദുറഹ്‌മാന്‍ അതേസമയം, ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media